സുധാകരനെതിരായ വെളിപ്പെടുത്തല്‍ മറച്ചുവയ്ക്കുന്നു

ഈ പ്രവണതയെ മാധ്യമസിന്‍ഡിക്കേറ്റെന്ന് വിളിച്ചാല്‍ പോരാ. അതിനേക്കാള്‍ വലിയ എന്തെങ്കിലും പേര് വിളിക്കണം. വലതുപക്ഷ മാധ്യമങ്ങള്‍ സിപിഎമ്മിനെ വേട്ടയാടുകയാണ്. ഇതിന്റെ ഭാഗമായാണ് സിപിഎമ്മില്‍ വിഭാഗീയതയുണ്ടെന്നുള്ള പ്രചാരണം.
കെ സുധാകരനെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ച് സംസാരിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ച്് മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദിച്ചത് മറ്റു പലകാര്യങ്ങളുമാണ്. ഇത് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്.
പ്രശാന്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ അന്വേഷണം വേണമെന്ന് പിണറായി വീണ്ടും ആവശ്യപ്പെട്ടു. പ്രശാന്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവം അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതിനെ കുറിച്ച് പറയാന്‍ കെപിസിസിയും തയ്യാറാവണം. സുധാകരനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതും തുറന്ന് പറയണം. വെളിപ്പെടുത്തലിനെ കുറിച്ച് പരിശോധിക്കാന്‍ കോണ്‍ഗസ് അഖിലേന്ത്യാ നേതൃത്വവും തയ്യാറാവണമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications