കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗജിഹാദിനെതിരേ കണക്കുകളുമായി വെള്ളാപ്പള്ളി

  • By Nisha Bose
Google Oneindia Malayalam News

Vellapally Nadesn
ആലപ്പുഴ: ലൗജിഹാദിനെതിരേ വീണ്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനാമുഖപത്രമായ 'യോഗനാദ'ത്തില്‍ 'ലൗജിഹാദില്‍പ്പെട്ടവര്‍ ഇപ്പോള്‍ എവിടെ?' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലൂടെയാണ് കണക്കുകള്‍ നിരത്തി വെള്ളാപ്പള്ളി ലൗജിഹാദിനെതിരെ രംഗത്തെത്തിയത്.

ലൗജിഹാദിനെതിരേ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടേയും സമൂഹത്തിന്റേയും ജാഗ്രത വേണമെന്നു വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. ലൗജിഹാദില്‍ കുടുങ്ങി മതംമാറിയവരില്‍ ഭൂരിപക്ഷവും ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. ഇവരില്‍ പലരേയും ഇപ്പോള്‍ കാണാനില്ല. 2006ന് ശേഷം സംസ്ഥാനത്ത് 6129 പേര്‍ മതം മാറി.

ഇതില്‍ ബ്രാഹ്മണര്‍ 15, നായര്‍ 700, ഈഴവര്‍ 1,228, വിശ്വകര്‍മജര്‍ 395, െ്രെകസ്തവര്‍ 1,132, പട്ടികജാതിക്കാര്‍ 1,376, മറ്റു ഹിന്ദുക്കള്‍ 1,273 എന്നിങ്ങനെയുള്ള കണക്കും ലേഖനത്തോടൊപ്പം നല്‍കിയിട്ടുണ്ട്. 2009 ജനുവരി മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ചുവരെ 3,902 പേര്‍ മതംമാറിയതില്‍ 3,815 പേര്‍ ഇസ്ലാംമതം സ്വീകരിച്ചുവെന്നും വെള്ളാപ്പള്ളി പറയുന്നു.

മതംമാറിയവരില്‍ 1,596 പേര്‍ യുവതികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നതെന്നും ലേഖനം പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തി മതംമാറിയിട്ടുണ്ടാവാം. പൊതുസമൂഹത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ലൗജിഹാദിന് പിന്നില്‍. പിന്നോക്ക സമുദായത്തില്‍പ്പെട്ടവരുടെ ദാരിദ്രവും ഐക്യമില്ലായ്്മയും മുതലെടുത്ത് നടത്തുന്ന ചൂഷണത്തിനെതിരേ ജാഗ്രത വേണം. കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

English summary
SNDP general secretary Vellappally Natesan said that Love Jihad attempts had been reported in the families belonging to Narayaneeya communities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X