വിഎസ്-പിണറായി തര്‍ക്കത്തോട് യോജിപ്പില്ല: സിപിഐ
ഗുരുവായൂര്‍: വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിക്ക് പുറത്തേക്ക് നീങ്ങുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കം പരസ്യപ്രസ്താവനകളുടെ രൂപത്തിലേക്ക് നീങ്ങുന്നതിനോട് യോജിക്കാനാവില്ല. ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ സിപിഐ മുന്‍കൈ എടുത്തിട്ടുണ്ട്. ഇനിയും അതുണ്ടാകും. ഇടത് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നെയ്യാറ്റിന്‍കര ആവര്‍ത്തിക്കും. എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. കേസില്‍ അന്വേഷണം നടക്കട്ടെയെന്നു മാത്രമായിരുന്നു മറുപടി.
എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കേസെടുക്കാന്‍ കാട്ടിയ താല്‍പര്യം പികെ ബഷീറിന്റെയും കെ സുധാകരന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ചില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി.
പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശം അവഗണിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മില്‍ വീണ്ടും വാക്‌പോരുമായി രംഗത്തെത്തിയിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും വിശ്വസിക്കില്ലെന്ന് വിഎസിന്റെ പരാമര്‍ശത്തിന് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി മറുപടി നല്‍കിയിരുന്നു. പാര്‍ട്ടിയ്ക്ക്് വധത്തില്‍ പങ്കുണ്ടെന്ന് നല്ല വറ്റു തിന്നുന്നവര്‍ വിശ്വസിക്കില്ലെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് കണ്ടറിയണമെന്നായിരുന്നു വിഎസ് ഇതിന് നല്‍കിയ മറുപടി












Click it and Unblock the Notifications