അമേരിക്കയില്‍ കൊടുങ്കാറ്റ്, 13 മരണം

മരങ്ങളും പവര്‍ ലൈന്‍ തൂണുകളും മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെര്‍ജീനിയ, മേരിലാന്‍ഡ് പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശുന്നുണ്ട്. മേഖലകളില്‍ അടിയന്തിരവാസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ അറിയിച്ചു. 30 ലക്ഷത്തോളം പേര്‍ക്കെങ്കിലുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി(ഫെമ) രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൊടുങ്കാറ്റിനു തൊട്ടുപിറകെ താപനിലയിലും വന്‍വര്‍ധനവാണുണ്ടായിട്ടുള്ളത്.
ഓഹിയോ, വെര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധം പരിപൂര്‍ണമായും പഴയ അവസ്ഥയിലാക്കണമെങ്കില്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരും. വര്‍ധിച്ച ചൂടില്‍ വൈദ്യുതി കൂടി ഇല്ലാതാവുന്നതോടെ ജനജീവിതം ദുസ്സഹമാകുമെന്നാണ് കരുതുന്നത്. റോഡ്, റെയില്‍ സംവിധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിന് മറ്റു പ്രവിശ്യകളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.












Click it and Unblock the Notifications