Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ സൊഹെയ്ല്‍ ഖാനിന്റെ കാറിടിച്ച് സ്ത്രീ മരിച്ചു

Sohail Khan
മുംബൈ: പ്രശസ്ത ബോളിവുഡ് നടനും നിര്‍മാതാവുമായ സൊഹയ്ല്‍ ഖാനിന്റെ കാറിടിച്ച് വൃദ്ധ മരിച്ചു. ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപം വച്ച് ഞായറാഴ്ച രാത്രി വൈകിയായിരുന്നു അപകടം. സ്ത്രീയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തില്‍ 70കാരിയായ സ്ത്രീയാണ് മരിച്ചതെന്നും താരത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലാന്‍ഡ് ക്രൂസര്‍ കാര്‍ സ്ത്രീയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ബാന്താ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, കാര്‍ ഓടിച്ചിരുന്നത് സൊഹൈല്‍ ഖാനാണെന്ന ആരോപണം പോലീസ് നിഷേധിച്ചു.

അപകടസമയത്ത് സൊഹയ്ല്‍ ഖാന്‍ കാറിലുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ധനഞ്ജയിനെ പൊലീസ് അറസ്റ്റു ചെയ്തു. അശ്രദ്ധമായി കാറോടിച്ചതിനും നരഹത്യയ്ക്കും പൊലീസ് കേസെടുത്തു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയാണ് സൊഹയ്ല്‍‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+