ചോദ്യം ചെയ്യലിന് ഹാജരായില്ല; മണി അവധിയില്‍

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് മണി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാവാത്തത് എന്നറിയുന്നു. സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. മണി ഇന്നു തന്നെ ദില്ലിയ്ക്ക് പോകുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെ പത്തു മണിയ്ക്ക് ഹാജരാവാനായിരുന്നു മണിയ്ക്ക് ഡിവൈഎസ്പിയുടെ ഓഫീസ് നോട്ടീസ് നല്‍കിയിരുന്നത്. ഇതെ തുടര്‍ന്ന് ഞായറാഴ്ച മണി കൊച്ചിയിലെത്തി പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമോ എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ മണി തയ്യാറായിരുന്നില്ല. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ 500 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications