മണിയുടെ അവധി അപേക്ഷ തള്ളി

മണിയുടെ അവധി അപേക്ഷ അംഗീകരിക്കാന്‍ നിയമവ്യവസ്ഥയില്ല. സുപ്രീം കോടതിയെ സമീപിക്കാനായി മണിയ്ക്ക് സമയം അനുവദിക്കാനാകില്ലെന്നും കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഐജി പത്മകുമാര്‍ അറിയിച്ചു. കേസന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. മണിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണിയുടെ അഭിഭാഷകന്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തി അവധിയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. പത്തു ദിവസത്തെ അവധിയ്ക്കാണ് അപേക്ഷിച്ചിരുന്നത്.
തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് മണി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാവാത്തത്. സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവധിക്ക് അപേക്ഷിച്ചത്. മണി തിങ്കളാഴ്ച തന്നെ ദില്ലിയ്ക്ക് പോകുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ മണി ദില്ലിയ്ക്ക് തിരിച്ചിട്ടില്ലെന്നും തൊടുപുഴയില്‍ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications