പന്ന്യനെതിരെ വിമര്‍ശനവുമായി പിണറായി

കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത് സി.പി.എം രീതിയല്ല. ജനകീയനായ നേതാവിനെ ഹാജരാക്കുന്നതറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. സി.പി.എമ്മിനെതിരെ ആക്രമണം അഴിച്ചുവിടാന്‍ അവിടെ ആര്‍.എം.പിക്കാരെ ഒരുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു.
ഇടയ്ക്കിടെ സി.പി.എമ്മിനെ കുത്തുകയാണ് ചില സി.പി.ഐക്കാരുടെ ജോലി .ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുന്നത് നല്ലതാണെന്ന് അവര്‍ക്ക് തുടര്‍ന്നും തോന്നും. അതിന്റെ ഭാഗമായ ചെറിയ പ്രശ്‌നങ്ങളേയുള്ളൂ. വടകര കോടതിയെ ആക്രമിച്ചെന്ന് പന്ന്യന് തോന്നുകയാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വീകരിച്ചത് ശരിയായ നിലപാടാണ്. സിപിഎം അബദ്ധം കാണിച്ചെന്ന് പന്ന്യന്‍ പറയുന്നുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ ആവശ്യമായ നിലപാട് തന്നെയാണ് പാര്‍ട്ടി എടുത്തത്. സി.പി.ഐ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് സി.പി.എം സ്വീകരിച്ച നിലപാട് തെറ്റും സി.പി.ഐയുടേത് ശരിയുമാണെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications