Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം അവസാനിപ്പിച്ചു

Air India
ദില്ലി: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കും. 58 ദിവസങ്ങളോളമായി തുടര്‍ന്നു വരുന്ന സമരം ഉടന്‍ അവസാനിപ്പിക്കും എന്നാണ്‌ പൈലറ്റുമാര്‍ അറിയിച്ചു. പിരിച്ചു വിട്ട പൈലറ്റുമാരെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്‌ പരിഗണിക്കാമെന്ന്‌ വ്യോമയാന മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്‌.

ദില്ലി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ സമരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്‌. 48 മണിക്കൂറിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാമെന്നാണ്‌ പൈലറ്റുമാര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്‌.

പണിമുടക്കി സമരം നടത്തിയിരുന്ന പൈലറ്റുമാര്‍ തിരികെ ജോലിയില്‍ഡ പ്രവേശിക്കാന്‍ തയ്യാറാണ്‌ എന്ന്‌ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ്‌സ്‌ ഗില്‍ഡ്‌ ദില്ലി ഹൈക്കോടതിയെയാണ്‌ അറിയിച്ചത്‌. സമരത്തെ തുടര്‍ന്ന്‌ നിരവധി വിദേശ - ആഭ്യന്തര സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.

സമരം കാരണം ദിവസേന 10 കോടി രൂപയുടെ നഷ്ടം എയര്‍ ഇന്ത്യയ്‌ക്ക്‌ ഉണ്ടായി എന്നാണ്‌ റിപ്പോര്‍ട്ട്‌. 434 പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കാന്‍ സന്നദ്ധരാണ്‌ എന്ന്‌ അറിയിച്ചുകൊണ്ട്‌ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചപ്പോള്‍ ഉടലെടുത്ത സീനിയോറിറ്റി, ട്രെയിനിങ്‌ പ്രശ്‌നങ്ങളാണ്‌ രണ്ടു മാസത്തോളം നീണ്ടു നിന്ന പണിമുടക്കിലേക്ക്‌ എത്തിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+