ചൈന മൊബൈല്‍ പൊട്ടിത്തെറിച്ച് കണ്ണു പോയി
നാഗ്പൂര്‍: ചൈനാ നിര്‍മ്മിതമായ മൊബൈല്‍ പൊട്ടിത്തെറിച്ച് 12 വയസ്സുളള വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു! മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലെ സിയോനി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചാര്‍ജ് ചെയ്യാനിട്ടിരുന്ന പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മയൂര്‍ എന്ന ആറാം ക്ലാസുകാരന് അപകടം പറ്റിയത്. മൊബൈല്‍ പൊട്ടിത്തെറിച്ച് മയൂരിന്റെ കണ്ണിനും ചുണ്ടിനും കൈകള്‍ക്കും പൊളളലേറ്റു. ആഴത്തില്‍ മുറിവേറ്റ
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വലത് റെറ്റിനയ്ക്ക് ഗുരുതരമായി പൊളളലേറ്റതിനാല്‍ കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. അണുബാധ തലച്ചോറിലേക്ക് വ്യാപിയ്ക്കുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിയുടെ ഇടതുകണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ടു ചെയ്യുന്നതെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു
രണ്ടിലും വില കുറഞ്ഞാ ചൈനാ നിര്‍മ്മിത മൊബൈലുകളാണ് വില്ലനായത്. ബാറ്ററി പരിധിയിലും കൂടുതല്‍ ചാര്‍ജായതാണ് അപകടകാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications