Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലം പോസ്റ്റുന്നതിലും മലയാളി മുന്നില്‍

Kerala tops obscene postings list on Internet
ദില്ലി: സാക്ഷരതയില്‍ മാത്രമല്ല ഓണ്‍ലൈനിലെ അശ്ലീല പോസ്റ്റിങിലും ദൈവത്തിന്റെ നാട്ടിലെ ജനത മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇന്റര്‍നെറ്റില്‍ അശ്ലീല പോസ്റ്റിങ് നടത്തിയതിന് 496 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 27 ശതമാനവും (136 കേസുകള്‍) കേരളത്തില്‍ നിന്നാണ്. കേരളമാണ് ഒന്നാം സ്ഥാനത്ത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്കു പ്രകാരമാണിത്.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷം കൊണ്ട് 67% വര്‍ധനയാണുണ്ടായത്. ഇതു സംബന്ധിച്ച് അറസ്റ്റിലായ ആളുകളുടെ എണ്ണത്തില്‍ 140% വര്‍ധനയുണ്ട്.

ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിങ്ങിന് രാജ്യത്ത് 2011ല്‍ 496 കേസുകളിലായി 443 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 53 നഗരങ്ങളിലെ കണക്കുപ്രകാരം ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിങ് സംബന്ധിച്ച് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകളുള്ള നഗരം-19. മലപ്പുറത്തു നിന്ന് ഏഴും കോഴിക്കോടു നിന്ന് അഞ്ചും തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാലും കേസുകളുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മലയാളികള്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം 245 സൈബര്‍ കുറ്റകൃത്യങ്ങളോടെ കേരളം മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് ഒന്നാമത്-393 കേസുകള്‍. രണ്ടാമതുള്ള ആന്ധ്രപ്രദേശില്‍ നിന്ന് 372 കേസുകളുണ്ട്. 2010ല്‍ സൈബര്‍ കുറ്റകൃത്യത്തിന് രാജ്യത്ത് 682 പേരെയാണ് അറസ്റ്റ് ചെയ്തതെങ്കില്‍ 2011ല്‍ 1630 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 31 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. 13 പേര്‍ 60 വയസിനു മുകളിലുള്ളവരുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+