പ്രണബിനെതിരെ സാങ്‌മയുടെ പരാതി

ബിജെപിയാണ് പ്രണബ് ഇരട്ട പദവി വഹിക്കുന്ന എന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണ് പ്രണബ് മുഖര്‍ജി. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ പദവി വഹിക്കുന്നുണ്ട് പ്രണബ് എന്നാണ് ബിജെപിയുടെ പരാതി.
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പിഎ സാങ്‌മയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നതിനാല്‍ പ്രണബിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നാണ് റിട്ടേണിങ് ഓഫീസറായ രാജ്യസഭ സെക്രട്ടറി ജനറലിന് നല്‍കിയ പരാതിയില്‍ പിഎ സാങ്‌മ ആവശ്യപ്പെട്ടിരിക്കുന്നത്.
സാങ്‌മ പ്രണബിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണത്തെ കുറിച്ച് വിശദമായ പരിശോധന നടത്താനാണ് പത്രികകളുടെ സൂക്ഷ്‌മ പരിശോധന രണ്ടു ദിവസത്തേക്ക് മാറ്റി വെച്ചത്. ഇതിനിടെ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം പ്രണബ് നേരത്തെ തന്നെ രാജി വെച്ചിരുന്നു എന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications