Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികമാര്‍ പച്ചബ്ലൗസ് ധരിക്കണമെന്ന് ഉത്തരവ്

Abdu Rabb
കൊച്ചി: സര്‍ക്കാരിന് മേല്‍ ലീഗിന്റെ പിടിമുറുകുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ സര്‍വശിക്ഷാ അഭിയാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയിലും ഉദ്ഘാടനച്ചടങ്ങിലും അധ്യാപികമാര്‍ പച്ചബ്ലൗസ് ധരിച്ച് എത്തണമെന്ന എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസറുടെ ഉത്തരവ് സര്‍ക്കാരിനും ലീഗിനും തലവേദനയായി.

ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ എം അലിയാരാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കെ എം അലിയാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നും സംഭവവുമായി വിദ്യാഭ്യാസ വകുപ്പിനോ മന്ത്രിക്കോ ബന്ധമില്ലെന്നാണ് അധികൃതരുടെ നിലപാട്.

സംഭവത്തെത്തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കിയതായി എസ്എസ്എ അധികൃതര്‍ അറിയിച്ചു. മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നടത്തുന്ന പരിപാടി ചൊവ്വാഴ്ച പകല്‍ 1.30ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കേണ്ടിയിരുന്നത്. എറണാകുളം ജില്ലയില്‍ 15 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളാണുള്ളത്.

ഇതില്‍ ഓരോ സെന്ററില്‍നിന്ന് കുറഞ്ഞത് നാലു അധ്യാപികമാര്‍ വീതം പച്ചബ്ലൗസും സെറ്റ് സാരിയും ധരിച്ച് ഘോഷയാത്രയിലും ഉദ്ഘാടനച്ചടങ്ങിലും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ഉത്തരവിലുണ്ടായിരുന്നു. ഉത്തരവില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഒപ്പുവച്ചിട്ടില്ല. ഒരു സ്വകാര്യചാനലാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+