Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ച ബ്ലൗസ് വിവാദം ഗൂഢാലോചനയെന്ന് റബ്ബ്

PK Abdu Rabb
കൊല്ലം: സര്‍വശിക്ഷ അഭിയാന്‍(എസ്എസ്എ) നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഏലൂരില്‍ നടക്കാനിരുന്ന ഘോഷയാത്രയിലും ഉദ്ഘാടന ചടങ്ങിലും അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ച് എത്തണമെന്ന ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയുണ്‌ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. വിവാദ ഉത്തരവിറങ്ങിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും മന്ത്രി വ്യക്തമാക്കി.

പൊതുചടങ്ങുകളില്‍ താന്‍ നിലവിളക്ക് കൊളുത്തുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല, ലീഗ് മന്ത്രിമാര്‍ സാധാരണയായി നിലവിളക്ക് കൊളുത്താറില്ല. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് എടുത്ത് മാറ്റണമെന്ന് പറയാന്‍ കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന് അധികാരമില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.

അതേസമയം പച്ച ബ്ലൗസ് വിവാദം സര്‍ക്കാരിനും വിദ്യാഭ്യാസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിനും തലവേദനയായി തുടരുകയാണ്. വിദ്യാഭ്യാസ വകുപ്പ് മുസ്ലീംലീഗ് അടക്കിഭരിക്കുന്നുവെന്ന ആരോപണം സജീവമായി നിലനില്‍ക്കേയാണ് ലീഗിന്റെ മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന നിര്‍ദ്ദേശമുണ്ടായത്.

ഇത്തരം ചടങ്ങുകളില്‍ സെറ്റുമുണ്ട് ധരിച്ചെത്തണമെന്ന ഉത്തരവുകള്‍ ഇറങ്ങുന്നത് സാധാരാണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ബ്ലൗസിന്റെ നിറം സൂചിപ്പിക്കാറില്ല. ജില്ലയിലെ വിവിധ ബ്ലോക്ക് റിസോഴ്‌സസ് സെന്ററുകളില്‍ നിന്ന് അധ്യാപികമാര്‍ എത്തുന്നതു കൊണ്ടാണ് ബ്ലൗസിന്റെ നിറം കൂടി ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.
അതേസമയം സര്‍ക്കുലര്‍ ഇറക്കിയ എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസറെ ബലിയാടാക്കി തടിരക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. പ്രൊജക്ട് ഓഫീസറെ തിങ്കളാഴ്ച രാത്രി തന്നെ സസ്‌പെന്‍ഡു ചെയ്തിരുന്നു.

എന്നാല്‍ വിവാദ ഉത്തരവില്‍ പ്രൊജക്ട് ഓഫീസര്‍ ഒപ്പു വച്ചിട്ടില്ലെന്നാണ് അറിയുന്നത്. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.എം.അലിയാരെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി തിരക്കിട്ട് സസ്‌പെന്‍ഡ് ചെയ്തത്.

ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധ്യാപികമാര്‍ നിര്‍ബന്ധമായും പച്ച ബ്ലൗസ് ധരിക്കണമെന്ന പ്രോജക്ട് ഓഫീസറുടെ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു സസ്‌പെന്‍ഷനെന്നാണ് വിശദീകരണം.

പ്രൊജക്ട് ഓഫീസര്‍ ഒപ്പിടാതെ സര്‍ക്കുലര്‍ ഇറങ്ങിയത് എങ്ങിനെയെന്ന് അധികൃതര്‍ ഇനി വിശദീകരിക്കേണ്ടി വരും. മന്ത്രി പി.കെ. അബ്ദുറബ് പങ്കെടുക്കാനിരുന്ന പരിപാടി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് ഏലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടത്താനിരുന്നത്. സര്‍ക്കുലര്‍ വിവാദമായതിനെതുടര്‍ന്ന് പരിപാടി മാറ്റിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+