Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയ്ക്കായി തിരച്ചില്‍

MM Mani
തൊടുപുഴ: ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റിയുള്ള പ്രസംഗത്തിന്റെ പേരില്‍ നിയമക്കുരുക്കിലകപ്പെട്ട മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയ്ക്കായി തിരച്ചില്‍ നടത്താന്‍ ഉത്തരവ്. ഇടുക്കി എസ്പിയാണ് ഈ നിര്‍ദേശം നല്‍കിയത്. പൊലീസ് സ്റ്റേഷന്‍ തിരിച്ച് തിരച്ചില്‍ തുടങ്ങാനാണ് നിര്‍ദേശം.

ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാത്ത എംഎം മണി ഒളിവിലാണെന്ന് സൂചനയുണ്ടായിരുന്നു. സുപ്രീംകോടതിയില്‍ കേസ് നല്‍കുന്നതിനായി മണി ദില്ലിയ്ക്ക് പോയെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

മണിയുടെ മൊബൈല്‍ ഫോണ്‍ കുഞ്ചിത്തണ്ണി ടവറിന്റെ പരിധിയില്‍ തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മണി ദില്ലിയ്ക്ക് പോയിട്ടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു. മണി ഇടുക്കിയില്‍ തന്നെയുണ്ടെന്നാണ് അഭിഭാഷകരും പാര്‍ട്ടി നേതൃത്വവും പറയുന്നത്.

അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുമെന്നു കണ്ടാല്‍ മണി ചോദ്യം ചെയ്യലിനായി ഹാജരായേക്കുമെന്നാണ് സൂചന.

ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന സൂചനയാണ് മണിയും പാര്‍ട്ടിയും നല്‍കിയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച മണിയുടെ അഭിഭാഷകനെത്തി പത്തു ദിവസത്തെ അവധിയ്ക്ക് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മണിയുടെ അവധി അപേക്ഷ അംഗീകരിക്കാനാവില്ലെന്നും കേസന്വേഷണവുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചു.

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് മണി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാവാത്തത്. സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവധിക്ക് അപേക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+