ആനക്കൊമ്പ് ലാലിന് സൗജന്യമായി കിട്ടിയത്: പൊലീസ്

കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആനക്കൊമ്പ് താന്‍ പണം കൊടുത്ത് വാങ്ങിയതല്ലെന്നും വിദേശത്തുള്ള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണെന്നുമായിരുന്നു ലാലിന്റെ മൊഴി.
പിഎന്‍ കൃഷ്ണകുമാര്‍ , കെ കൃഷ്ണകുമാര്‍ എന്നിവരാണ് ആനക്കൊമ്പ് തന്നെ ഏല്‍പ്പിച്ചത്. ഇരുവര്‍ക്കും ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടെന്നും ലാല്‍ പൊലീസിനോട് പറഞ്ഞിരുന്നു.
'വിവരാവകാശ കൂട്ടായ്മ' പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതിപ്രകാരമാണ് പൊലീസ് അന്വേഷണം നടത്തിയത്.
അതേസമയം ആനക്കൊമ്പ് കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.
സാധാരണക്കാരന് ഒരു നിയമവും പണക്കാരന് മറ്റൊരു നിയമവും എന്ന രീതി അംഗീകരിക്കാനാവില്ല. ലാലിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ നടന്റെ വീട് സ്ഥിതി ചെയ്യുന്ന തേവര പ്രദേശം ഉള്‍പ്പെടുന്ന സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് അറിയിച്ചു.












Click it and Unblock the Notifications