ടിപി വധം: മാധ്യമങ്ങള്‍ക്ക് നോട്ടീസ്

.അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്ന് പോലീസുദ്യോഗസ്ഥരെ വിലക്കണമെന്നും വിവരം പുറത്തുവിടുന്നവരെ സംഘത്തില്‍ നിന്ന് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, എന്നീ പത്രങ്ങള്‍ക്കും ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ്, മനോരമ ന്യൂസ് എന്നീ ചാനലുകള്‍ക്കുമാണ് നോട്ടീസ്. മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ വന്നതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
മാധ്യമങ്ങള്‍ ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. എം കെ ദാമോദരന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വാര്‍ത്തകള്‍ വികലമാക്കി നല്‍കുന്നതില്‍ നിന്ന് പത്ര, ദൃശ്യ മാധ്യമങ്ങളെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിപി, അന്വേഷണ സംഘം, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ വി സന്തോഷ് കുമാര്‍ എന്നിവര്‍ക്കും കോടതി നോട്ടീസയച്ചു. ഹൈക്കോടതി നേരത്തെ ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.












Click it and Unblock the Notifications