മണി ഒളിവിലാണെന്ന വ്യഖ്യാനം ശരിയല്ല: വിഎസ്

സുപ്രീം കോടതി വിധി വരുന്നതു വരെ മണി മാറി നില്‍ക്കുന്നതായിരിക്കാം. സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള മണിയുടെ നിലപാടറിഞ്ഞ ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും വിഎസ് പറഞ്ഞു.
ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റിയുള്ള പ്രസംഗത്തിന്റെ പേരിലാണ് മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി നിയമക്കുരുക്കിലകപ്പെട്ടത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാത്ത എംഎം മണി ഒളിവിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതെ തുടര്‍ന്ന് മണിയ്ക്കായി തിരച്ചില്‍ നടത്താന്‍ ഇടുക്കി എസ്പി ഉത്തരവിട്ടിരുന്നു. പൊലീസ് സ്‌റ്റേഷന്‍ തിരിച്ച് തിരച്ചില്‍ തുടങ്ങാനാണ് നിര്‍ദേശം. സുപ്രീംകോടതിയില്‍ കേസ് നല്‍കുന്നതിനായി മണി ദില്ലിയ്ക്ക് പോയെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
മണിയുടെ മൊബൈല്‍ ഫോണ്‍ കുഞ്ചിത്തണ്ണി ടവറിന്റെ പരിധിയില്‍ തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മണി ഇടുക്കിയില്‍ തന്നെയുണ്ടെന്നാണ് അഭിഭാഷകരും പാര്‍ട്ടി നേതൃത്വവും പറയുന്നത്












Click it and Unblock the Notifications