Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ: ചാനല്‍ വാര്‍ത്ത ജനങ്ങളെ ഞെട്ടിച്ചു

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യില്ലെന്ന തെറ്റായ 'ബ്രേക്കിങ് ന്യൂസ്' കേരളത്തെ ഞെട്ടിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദില്ലിയിലായിരിക്കുമ്പോഴാണ് ഒരു ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയത്.

ഇത് മുഖ്യമന്ത്രിയുടെ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കേന്ദ്രമന്ത്രി കെവി തോമസില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പരന്നതെന്ന് വിവരം ലഭിച്ചു. അധികം വൈകാതെ ചാനല്‍ ഈ വാര്‍ത്ത പിന്‍വലിയ്ക്കുകയും ചെയ്തു.

മന്ത്രിമാര്‍ക്കു നല്‍കിയ കാബിനറ്റ് നോട്ടില്‍ മെട്രോ പദ്ധതിയുടെ കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു വാര്‍ത്ത. മന്ത്രി കെവി തോമസിന്റെ മണ്ഡലത്തില്‍ നടപ്പിലാകുന്ന പദ്ധതിയെ പറ്റി അദ്ദേഹം വേണ്ട വിധം അന്വേഷിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നു. നിര്‍ണ്ണായക സമയത്ത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതിനെ ഗൗരവമായി കാണണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+