വധഭീഷണി;ചെന്നിത്തലയ്‌ക്ക് പൊലീസ് കാവല്‍

ടെലിഫോണിലൂടെയാണ് വധ ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.50ഓടെയാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ചെന്നിത്തലയെ വധിക്കാന്‍ രണ്ടു പേര്‍ മുംബൈയില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുണ്ട് എന്നായിരുന്നു സന്ദേശം.
കന്നഡ കലര്‍ന്ന മലയാളത്തിലാണ് ഫോണ്‍ ചെയ്‌ത ആള്‍ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വധഭീഷണി ഉയര്‍ന്ന പ്രത്യേക സാഹചര്യത്തില്‍ ചെന്നിത്തലയ്‌ക്ക് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതുകോലെ ഭീഷണി സംബന്ധിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഒരു ഹോട്ടലിലെ റിസപ്‌ഷനിലെ ഫോണില്‍ നിന്നും ആണ് കോള്‍ വന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications