കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്‌സിന് ഗണേഷും; അത്‌ലറ്റുകള്‍ വഴിയാധാരം

  • By Ajith Babu
Google Oneindia Malayalam News

Ganesh Kumar
കൊച്ചി: ലണ്ടന്‍ ഒളിമ്പിക്‌സിന് കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ ഒരു മെഡല്‍ നേടുമോ? ഉണ്ടെന്നും ഇല്ലെന്നും ഉത്തരമുണ്ടാവും. എന്തായാലും ലണ്ടന്‍ ഒളിമ്പിക്‌സ് വേദിയില്‍ കേരളത്തിന്റെ സാന്നിധ്യം ഉറപ്പായിക്കഴിഞ്ഞു. പക്ഷേ ഇത് കളിക്കളത്തിലല്ല, ഗ്യാലറിയിലാണെന്ന് മാത്രം.

സംസ്ഥാന കായികവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലണ്ടനിലേക്ക് പോകാനൊരുങ്ങുന്നത്. സ്‌പോര്‍ട് സെക്ട്രറി എം ശിവശങ്കരന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് എന്നിവരും മന്ത്രിയെ അനുഗമിയ്ക്കും. ഇവരുടെ യാത്രാനുമതി രേഖകളെല്ലാം ശരിയായിക്കഴിഞ്ഞുവെന്ന്് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് പ്രഖ്യാപിച്ച സമ്മാനത്തുക ഇനിയും നല്‍കിയിട്ടില്ലെന്ന പരാതി നിലനില്‍ക്കെയാണ് മന്ത്രിയും സംഘവും ലണ്ടനിലേക്ക് യാത്ര തിരിയ്ക്കുന്നത്.

പത്ത് ദിവസം ലണ്ടനില്‍ കേരളത്തിന്റെ മൂവര്‍ സംഘം ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇവരുടെ ദിവസച്ചെലവിനായി (400 യൂറോ) 27500 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്നത്. പത്ത് ദിവസം കൊണ്ട് 12,000 യൂറോ (ഏതാണ്ട് 8,23,000 രൂപ) രൂപ ഈ ഇനത്തില്‍ ചെലവാകുമെന്നും പറയപ്പെടുന്നു.

മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ലണ്ടന്‍ ഒളിമ്പിക്‌സ് യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇത്രയും വലിയ തുക മുടക്കുന്നുവെന്ന വാര്‍ത്ത കായികപ്രേമികളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളും ഇതില്‍ കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒന്നും തരുന്നില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ അത്‌ലറ്റുകള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡല്‍ നേടിയ ജേതാക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ല.

ലണ്ടന്‍ യാത്രക്കെതിരെ പ്രതിഷേധം വ്യാപകമാവുമെന്ന് മുന്‍കൂട്ടിക്കണ്ട് ഇതിന് തടയിടാനുള്ള ശ്രമങ്ങളും കായിക വകുപ്പ് തുടങ്ങിക്കഴിഞ്ഞു. കായികതാരങ്ങള്‍ക്ക് നല്‍കാന്‍ കുടിശ്ശികയുണ്ടായിരുന്ന 5.47 കോടി രൂപയുടെ സമ്മാനത്തുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായാണ്. ഏറെ തിരക്കുപിടിച്ച് ചൊവ്വാഴ്ചയാണ് ഇക്കാര്യം കായികമന്ത്രി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.

2008 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ കേരളത്തെ പ്രതിനിധീകരിച്ചു ദേശീയതലത്തില്‍ വിജയിച്ചവരും ജാര്‍ഖണ്ഡ് ദേശീയ ഗെയിംസ് വിജയികളും വിവിധ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ വിജയിച്ചവരുമായ 1500 താരങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇനി കാഷ് അവാര്‍ഡുകള്‍ ആ വര്‍ഷം തന്നെ ബാങ്ക് വഴി വിതരണം ചെയ്യുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചത്. എന്നാലിതെല്ലാം കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങളാണെന്നാണ് കായികതാരങ്ങള്‍ പറയുന്നത്. എന്തെങ്കിലും ഒരു തടസ്സം പറഞ്ഞ് ഇത് മുടക്കുമെന്നും അവര്‍ പറയുന്നു. എന്തായാലും ഗണേഷ് കുമാറിന്റെ ലണ്ടന്‍ യാത്ര വരുംദിവസങ്ങളില്‍ വിവാദമാകുമെന്നാണ് കരുതപ്പെടുന്നത്.

English summary
Kerala sports minister KB Ganesh Kumar is set for the London Olympics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X