എംഎം മണി ഹാജരായി

രാവിലെ 10 മണിയോടെയാണ് തൊടുപുഴ ഡിവൈ. എസ്.പി ഓഫീസില്‍ മണി എത്തിയത്. സംഘര്‍ഷമുണ്ടാവുമെന്ന് ഭയന്ന് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. മണി ഒളിവിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്ന്നാല്‍ താന്‍ ഒളിവില്‍പ്പോയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മണി ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണസംഘത്തിനു മുമ്പില്‍ ഉടന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം കുഞ്ചിത്തണ്ണിയിലെ മണിയുടെ വീട്ടില്‍ എത്തി രാജാക്കാട് പോലീസ് കൈമാറിയിരുന്നു.
എസ്.ഐ. എം.എന്‍. വിപിനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോള്‍ അവിടെ മണിയുടെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. മണി തിങ്കളാഴ്ച രാവിലെ ഏഴുമണിയ്ക്ക് തൊടുപുഴയ്ക്ക് പോയതാണെന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നും മണിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച മണി ഹാജരായാലും ചോദ്യംചെയ്തതിനുശേഷം വിട്ടയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പിന്നീട് വിളിപ്പിക്കും












Click it and Unblock the Notifications