അമേരിക്ക അടുത്ത ഗ്രീസ് ആകുമോ?

ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗ്രീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ല അമേരിക്കയുടെ കാര്യങ്ങള്‍. ഒരു പക്ഷേ, പ്രതിസന്ധി അതിലും കൂടുതലാണെന്ന് വേണമെങ്കില്‍ പറയാം. ധനകമ്മിയും ആഭ്യന്തര മൊത്ത ഉത്പാദനവും പരിഗണിക്കുകയാണെങ്കില്‍ കമ്മി 30 ശതമാനം കൂടുതലാണ്. യൂറോപ്യന്‍ മേഖലയില്‍ ഇത് വെറും ഏഴു ശതമാനം മാത്രമാണ്. ബജറ്റ് ധനകമ്മി 1.3 ട്രില്യണും രാജ്യത്തിന്റെ മൊത്തം കടം 15 ടില്യണുമാണെന്നാണ് ഷാഡോസ്റ്റാറ്റ്സ് എന്ന വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓരോ വര്‍ഷത്തെയും ധനകമ്മി പരിഹരിക്കുന്നതിനായി അമേരിക്ക ട്രഷറി ബോണ്ടുകള്‍ പുറത്തിരിക്കുന്നുണ്ട്. ഇത് പൊതുകടം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 2000ല്‍ പൊതുകടം ആറു ട്രില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ചുരുക്കത്തില്‍ വരുമാനത്തില്‍ കൂടുതല്‍ ചെലവാക്കുന്ന അമേരിക്ക അധിക വരുന്ന തുകയ്ക്കെല്ലാം സെക്യൂരിറ്റി ബോണ്ടുകളും ട്രഷറി ബോണ്ടുകളും വില്‍പ്പന നടത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഇത്തരത്തില്‍ അധികകാലം ഒരു രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.
രാജ്യത്തിന്റെ ധനകമ്മികുറയ്ക്കുന്നതിനായി ഒബാമ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്) രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനകമ്മി കുറച്ച് മുഖം രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ധൃതിപിടിച്ച ഇത്തരം നീക്കങ്ങള്‍ സാമ്പത്തികമേഖലയെ മൊത്തം പ്രതിസന്ധിയിലാക്കുമെന്ന് നാണയനിധി മുന്നറിയിപ്പ് നല്കി.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയുടെ വളര്‍ച്ചാനിരക്ക് രണ്ടു ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. നിലിവുള്ള 8.5 ശതമാനം ധനകമ്മിയെ 5.5 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് ഒബാമ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആഭ്യന്തരമൊത്ത ഉത്പാദനത്തിന്റെ ഒരു ശതമാനത്തില്‍ കൂടുതലായുള്ള ഏത് നീക്കവും സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തികമേഖല ഭദ്രമാണെന്നു കാണിയ്ക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍
രൂപയുമായും യൂറോയുമായും താരതമ്യം ചെയ്യുമ്പോള്‍ ഡോളറിനുള്ള ആധിപത്യം അധികനാളുണ്ടാവില്ലെന്ന് വ്യക്തമാണ്. ഡോളറിന്റെ തിരിച്ചുപോക്ക് അമേരിക്ക സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കലുമാകും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications