നാപ്കിന്‍ ധരിയ്ക്കുന്ന പുരുഷനെ കണ്ടിട്ടുണ്ടോ?
ഒരു വര്‍ക്ക് ഷോപ്പില്‍ സഹായി ആയിരുന്നു അരുണാചലം മുരുകനാഥം. സ്ത്രീകള്‍ക്ക് ഏറ്റവും അവശ്യം വേണ്ട സാനിറ്ററി നാപ്കിന്‍ എങ്ങനെ ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മിയ്ക്കാമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അരുണാചലം. ഭാര്യ ആര്‍ത്തവ സമയത്ത് നാപ്കിന് പകരം മുഷിഞ്ഞ തുണി ഉപയോഗിയ്ക്കുന്നത് കണ്ടാണ് ഇദ്ദേഹം സ്വന്തം ഗവേഷണം തുടങ്ങിയത്. ഗവേഷണത്തിനിടയില്‍ സ്വയം നാപ്കിന്‍ ധരിച്ച് അതിന്റെ ഉപയോഗ ക്ഷമത പരീക്ഷിയ്ക്കുകയും ചെയ്തു അരുണാചലം. സ്വയം നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് കേള്‍ക്കൂ.
ഇന്ത്യയില്‍ ഏഴ് ശതമാനം സ്ത്രീകള്‍ മാത്രമേ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിയ്ക്കുന്നുള്ളു. നാപ്കിനുകളുടെ കൂടിയ വിലയാണ് ഇതിന് പ്രധാന കാരണം. കുറഞ്ഞ വിലയ്ക്ക് നാപ്കിനുകള്‍ ഉണ്ടാക്കി, ഇതിന്റെ ഉപയോഗം 90 ശതമാനം സ്ത്രീകളില്‍ എത്തിയ്ക്കുകയാണ് ഇദ്ദേഹത്തിന്റെ ഉദ്ദേശം. അതുകൊണ്ട് കുറഞ്ഞ വിലയ്ക്ക് നാപ്കിന്‍ ഉണ്ടാക്കാനായി സ്വയം ഉണ്ടാക്കിയ യന്ത്രം വിറ്റ് പണം ഉണ്ടാക്കുന്നതിന് പകരം കൂടുതല്‍ ആളുകളില്‍ എത്തിയ്ക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നത്.












Click it and Unblock the Notifications