കേരളത്തില്‍ നാല് നഗരങ്ങളില്‍ കൂടി മെട്രോ?

നിലവില്‍ ഗതാഗത വികസന പദ്ധതികളില്ലാത്ത നഗരങ്ങള്‍ക്കുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം ഉടനെ യോഗം വിളിക്കും. ഓരോ നഗരത്തിനും അനുയോജ്യമായ രീതി തീരുമാനിച്ചാല്‍ കൊച്ചി മെട്രോ റെയില്‍ മാതൃകയില്‍ 15 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കാന്‍ കേന്ദ്രം തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ഗതാഗത സൗകര്യത്തിനപ്പുറം, വിശാല കൊച്ചി മേഖലയില്‍ കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു മെട്രോ റയില്‍ പദ്ധതി സഹായകമാകുമെന്നാണു പ്രതീക്ഷയെന്നു നിര്‍ദിഷ്ട കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍ ചെയര്‍മാനും നഗരവികസന മന്ത്രാലയ സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണ പറഞ്ഞു.
സാമ്പത്തിക വികസനത്തിനുള്ള നടപടികള്‍ ആലോചിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജിത ശ്രമങ്ങളും വേഗത്തിലുള്ള നടപടികളുമാണു പദ്ധതിയുടെ അനുമതിയിലേക്കു കാര്യങ്ങളെത്തിച്ചത്.
കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് ഉടനെ പുനഃസംഘടിപ്പിക്കും. ഇ. ശ്രീധരന്റെ ചുമതലകള്‍ സംബന്ധിച്ചു ചര്‍ച്ച നടന്നിട്ടില്ല. നഗരവികസന മന്ത്രാലയ സെക്രട്ടറിയാവും കോര്‍പറേഷന്റെ ചെയര്‍മാന്‍ എന്നതു സര്‍ക്കാരിന്റെ തീരുമാനമാണ്. പദ്ധതിയില്‍ നിന്നു വലിയ സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്നില്ല; നഷ്ടമില്ലാതെ മുന്നോട്ടുപോയാല്‍ മതി.
ഒരു നഗരത്തിലെ പദ്ധതിക്കു മാത്രമായി സംസ്ഥാനത്തിന്റെ പണം വലിയതോതില്‍ മുടക്കേണ്ടിവരുന്ന സ്ഥിതി ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ സംരംഭമായി പ്രവര്‍ത്തിക്കുമ്പോഴും സ്‌റ്റേഷനുകളുടെ അറ്റകുറ്റപ്പണികള്‍, ട്രെയിന്‍ സര്‍വീസ് നടത്തിപ്പ് തുടങ്ങിയവ സ്വകാര്യമേഖലയെ ഏല്‍പിക്കാന്‍ ആലോചനയുണ്ട്.
ബാംഗ്ലൂര്‍ മെട്രോയ്ക്കു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു വായ്പയെടുക്കുന്നുണ്ട്. കൊച്ചിയിലുള്‍പ്പെടെ എല്ലാ മെട്രോ റയിലുകള്‍ക്കും യാത്രാക്കൂലി വൈദ്യുതി നിരക്കുമായി ബന്ധപ്പെടുത്തിയാണു തീരുമാനിക്കുക. നിരക്കു നിര്‍ണയം സുതാര്യമെന്ന് ഉറപ്പാക്കും. നിലവില്‍ ആദ്യ രണ്ടു കിലോമീറ്റര്‍ വരെ പത്തു രൂപയും നാല് കിലോമീറ്റര്‍ വരെ 13 രൂപയും പരമാവധി 30 രൂപയുമാണ്. വിദ്യാര്‍ഥി, വികലാംഗ വിഭാഗങ്ങള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാനാവില്ല.
മെട്രോ ട്രെയിനില്‍ മാത്രമല്ല, ബസിലും യാത്രചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന 'കോമണ്‍ മൊബിലിറ്റി കാര്‍ഡ് കൊച്ചിയില്‍ ഏര്‍പ്പെടുത്തും.
ദില്ലിയില്‍ ഇത്തരത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് രണ്ടു മാസത്തിനുള്ളില്‍ ലഭ്യമാക്കും. നഗര ഗതാഗത നിധിക്കായി സ്റ്റാംപ് ഡ്യൂട്ടിയില്‍ സെസ് ചുമത്തുന്ന രീതിയാണു ബാംഗ്ലൂരില്‍ സ്വീകരിച്ചത്. കൊച്ചിയിലും ഇതുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ നിധി സ്വരൂപിക്കാവുന്നതാണെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications