Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ലൈല ഖാനും കുടുംബവും കൊല്ലപ്പെട്ടു

Laila Khan
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബോളിവുഡ് താരം ലൈല ഖാന്‍ വെടിയേറ്റു മരിച്ചുവെന്ന് വെളിപ്പെടുത്തല്‍. മുംബൈയില്‍ കഴിഞ്ഞ ദിവസം അറസ്‌റിലായ ലൈലയുടെ സുഹൃത്തു പര്‍വേസ് അഹമ്മദ് ടക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലൈല, അമ്മ സലീന പട്ടേല്‍, സഹോദരി അസ്മിന, സഹോദരന്‍ എന്നിവരെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാനില്ലായിരുന്നു. അതിനിടെ അവര്‍ ദുബയിലേക്ക് കടന്നുവെന്നും വാര്‍ത്തകള്‍ വന്നു. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് ലൈലയും കുടുംബവും വെടിയേറ്റു മരിച്ചായാണ് പര്‍വേസ് അഹമ്മദ് മൊഴി കൊടുത്തത്. തീവ്രവാദികള്‍ ലൈലയെയും കുടുംബത്തെയും തട്ടിക്കാണ്ടുപോയതാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശികളായിരുന്ന ലൈലെയും കുടുംബത്തെയും പണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും പര്‍വേസ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാന്‍ സ്വദേശിയായ ലൈല 2008ല്‍ രാജേഷ് ഖന്നയ്‌ക്കൊപ്പം വഫ എന്ന ചിത്രത്തിലാണ് ലൈല ആദ്യമായും അവസാനമായും അഭിനയിച്ചത്. ദില്ലി ഹൈക്കോടതി ആക്രമണത്തില്‍ പങ്കുള്ളതായി കണ്ടെത്തി മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇവരെ കാണാതായത്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കാര്‍ മിറ്റ്‌സുബുഷി ഓട്ട്‌ലാന്‍ഡര്‍ കാര്‍ ലൈലയുടെ അമ്മ സലീനുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഈ വര്‍ഷം മേയ് 28ന് ഇതേ കാര്‍ കിഷ്ത്വാറില്‍ പര്‍വേസിന്റെ കടയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മുംബയെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന മാപ്പും മറ്റും ലൈല തീവ്രവാദികള്‍ക്ക് കൈമാറിയതായും ആരോപണം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+