സേലത്ത് മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കി
സേലം: സേലത്ത് സ്വാശ്രയ ഹോമിയോ കോളെജില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കി. വിനായക മിഷന്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഎച്ച്എംഎസ് വിദ്യാര്‍ഥിനി റമീലയാണ് ജീവനൊടുക്കിയത്. കാസര്‍ഗോഡ് സ്വദേശിനിയാണ് റമീല. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മാനേജ്‌മെന്റിന്റെ പീഢനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ആരോപണമുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ റമീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴ്‌സിന് അംഗീകാരം നഷ്ടപ്പെട്ടതായി അഭ്യൂഹം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. റമീലയുടെ രക്ഷിതാക്കളോട് കോളജിലെത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
മാനേജ്‌മെന്റ് അധികാരികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് നിരന്തരം പീഢനം ഏറ്റുവാങ്ങേണ്ട സാഹചര്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.












Click it and Unblock the Notifications