Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പ്രസംഗം:മണി സുപ്രീം കോടതിക്ക്‌ ഹര്‍ജി നല്‍കി

Supreme Court
ദില്ലി: ഇടുക്കിയില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകക്കേസുകളില്‍ തുടരന്വേഷണം നടത്തേണ്ടതില്ല എന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസുകള്‍ തുടരന്വേഷിക്കുന്നത്‌ തടയണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണെ എന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തിലാണിത്‌.

അതേസമയം എംഎം മണി സമര്‍പ്പിക്കുന്ന ഹര്‍ജികളില്‍ സര്‍ക്കാറിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുത്‌ എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഒരു തടസ്സ ഹര്‍ജിയും സംഘടിപ്പിച്ചു.

അഞ്ചേരി ബേബി, നാണപ്പന്‍ വധക്കേസുകളില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെയാണ്‌ മണിയുടെ ഹര്‍ജി. അഡ്വ ജി പ്രകാശ്‌ ആണ്‌ മണിക്കു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. തീര്‍പ്പാക്കപ്പെട്ട കേസുകളില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിടാന്‍ മജിസ്‌ട്രേട്ട്‌ കോടതിക്ക്‌ അധികാരമില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+