Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതമൊഴിയല്ല

K Sudhakaran
തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി കെ സുധാകരനെതിരെ മുന്‍ ഡ്രൈവറായ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിനെ കുറ്റസമ്മതമൊഴിയായി കണക്കാക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ മറ്റ് മൊഴികളില്‍ നിന്ന് വ്യത്യസ്തമാണ്. അന്വേഷണത്തിന്റെ ചുമതലയുള്ള മേധാവിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ തിരുവനന്തപുരം ഐ.ജിക്ക് ചുമതല കൈമാറാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ.സുധാകരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മത മൊഴിയായി കണക്കാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രണ്ട് തരം നിയമം നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. കെ സുധാകരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒടുവില്‍ ഇറങ്ങിപ്പോകുകയാണെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു. കണ്ണൂരിലെ പല രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് പിന്നിലും സുധാകരനാണെന്നായിരുന്നു പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍. വിവാദ പ്രസംഗത്തിന്റെ പേരില്‍ എംഎം മണിക്കെതിരെ അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സുധാകരന്‍ കേസില്‍ സര്‍ക്കാര്‍ ഇതിന് തയാറാവുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+