ടിപി വധം:കെകെ രാഗേഷിനെ പ്രതി ചേര്‍ത്തു

ടിപി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പികെ കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റമാണ് കെകെ രാഗേഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് കുഞ്ഞനന്തനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് നേരത്തെ പൊലീസ് രാഗേഷിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാലിന് വേദനയാണെന്ന് കാണിച്ച് 20 ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയായിരുന്നു രാഗേഷ്.
എന്നാല്‍ പൊതുപരിപാടികളില്‍ രാഗേഷ് സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍ പെട്ട അന്വേഷണ സംഘം അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടയില്‍ പികെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പൊന്നോത്ത് കുമാരന്‍, രാജന്‍, കളത്തില്‍ യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.












Click it and Unblock the Notifications