ഐസ്ക്രീം റിപ്പോര്‍ട്ട് : വിഎസിന് അവകാശമുണ്ടെന്ന്

വി.എസ് നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വി.എസിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാരാണ് എതിര്‍കക്ഷി.
വി.എസിന്റെ നിയമപോരാട്ടത്തെ അനുകൂലിച്ച കോടതി, വളരെ കാലമായി പൊതുപ്രവര്‍ത്തന രംഗത്ത് തുടരുന്ന വി.എസിന് പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി. പൊതു പ്രവര്‍ത്തനം അടിക്കടി മലിനമാകുകയാണെന്നും ഇതില്‍ ശുദ്ധീകരണം ആവശ്യമാണെന്നും കോടതി വിലയിരുത്തി.
കേസില്‍ സിബിഐ അന്വേഷണമായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ കൂടി കക്ഷിയാകേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിലും കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
2ജി സ്‌പെക്ട്രം കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിരുന്നും അതുപ്രകാരം ഈ കേസിലും റിപ്പോര്‍ട്ട് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും വി.എസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ പഠിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് കെ.എ റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് കോടതി പരിഗണിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് തേടിയുള്ള വി.എസിന്റെ അപേക്ഷ ശനിയാഴ്ച കോഴിക്കോട് കോടതി പരിഗണിക്കാനിരിക്കേയാണ് പരമോന്നത കോടതിയില്‍ നിന്നുള്ള ഉത്തരവ്.












Click it and Unblock the Notifications