Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്തുതിക്കൊപ്പം ഇനി ആരാധനയില്ല

Conjoined twins: Aradhana dies, Stuti doing well
ബേട്ടുല്‍ (മധ്യപ്രദേശ്): ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമീസ് ഇരട്ടകളില്‍ ഒരാള്‍ മരിച്ചു. തനിയ്‌ക്കൊപ്പം കരള്‍ പങ്കുവച്ച സ്തുതിയെ തനിച്ചാക്കി ആരാധനയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

ബേട്ടൂല്‍ ഗ്രാമത്തില്‍, ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ പ്രദേശത്തെ ഒരു മിഷനറിയെ ഏല്‍പിച്ച ഇവരെ ജൂണ്‍ 20നാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. രക്തത്തിലെ അണുബാധയാണ് ആരാധനയുടെ മരണ കാരണം. ഇന്നലെ രണ്ടു തവണ കുട്ടിക്കു ഹൃദയാഘാതം ഉണ്ടായതായി ഡോക്റ്റര്‍മാര്‍ പറഞ്ഞു. ഇത് ആരോഗ്യനില വഷളാക്കിയിരുന്നു. സ്തുതി സുഖമായിരിക്കുന്നു.

ജൂലൈ രണ്ടിന് ഇരുവരുടെയും ഒന്നാം ജന്മദിനം പഥാര്‍ മിഷനറി ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു. കര്‍ഷകനായ പിതാവ് ഹരിരാം യാദവും ഭാര്യ മായാ യാദവും മക്കളെ സാമ്പത്തിക പ്രയാസം കാരണമാണ് ക്രിസ്ത്യന്‍ മിഷനറിയെ ഏല്‍പിച്ചത്. പ്രത്യേകം കരളുകളുണ്ടായിരുന്നുവെങ്കിലും പരസ്പരം ചേര്‍ന്നായിരുന്നു ജനനം.

ശസ്ത്രക്രിയക്കുള്ള പണം നല്‍കിയത് മധ്യപ്രദേശ് സര്‍ക്കാറും ആരാധനയുടെയും സ്തുതിയുടെയും കഥ കേട്ട ടി.വി പ്രേക്ഷകരുമാണ്.
രാജ്യത്തെയും ആസ്‌ത്രേലിയയിലേയും 23 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആറ് വയസ്സുള്ള ഒരു സഹോദരന്‍ ഇവര്‍ക്കുണ്ട്.

ലോകത്ത് രണ്ട് ലക്ഷത്തില്‍ ഒന്നു മാത്രമാണ് സയാമീസ് ഇരട്ടകളായി ജനിക്കുന്നത്. അതില്‍തന്നെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ശാരീരിക വൈക്യലത്തെ അതീജീവിക്കാന്‍ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+