മൗറീഷ്യസ് 2ദ്വീപുകള്‍ ഇന്ത്യയ്‌ക്ക് സമ്മാനിക്കും

ഇരട്ട നികുതി ഒഴിവാക്കുന്നതിന്റെ ഭാഗമായി 1983ല്‍ മൗറീഷ്യസ് ഇന്ത്യയുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ റദ്ദായി പോവാതെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു മോഹന വാഗ്‌ദാനം മുന്നോട്ടു വെച്ചിരിക്കുന്നത്.
ഈ രണ്ട് ദ്വീപുകളും ഇന്ത്യയുടെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താം എന്ന് മൗറീഷ്യസിന്റെ വിദേശകാര്യ മന്ത്രി അര്‍വിന്‍ ബൂളെല്‍ അറിയിച്ചു. ഉത്തര, ദക്ഷിണ അഗലേഗ ദ്വീപുകളാണ് മൗറീഷ്യസ് ഇന്ത്യയ്‌ക്കായി വിട്ടു തരാന്‍ പോകുന്നത്.
ഈ രണ്ടു ദ്വീപുകളും കൂടി ആകെ 70 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവ് ഉണ്ടാകും. ഹോട്ടലുകള്‍ , ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍, കച്ചവടം, സമുദ്ര പഠനം, വ്യത്യസ്‌തമായ രീതിയില്‍ ഇന്ത്യയ്‌ക്ക് ഈ ദ്വീപുകളെ ഉപയോഗപ്പെടുത്താവുന്നതാണ്.
2006ലാണ് മൗറീഷ്യസ് ആദ്യമായി ഇന്ത്യയുടെ മുന്നില്‍ ഇത്തരത്തില്‍ ഒരു വാഗ്‌ദാനം ആദ്യമായി അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications