ഐസ്‌ക്രീം കേസ്: വിഎസ് കോടതിയില്‍

വി.എസ് കഴിഞ്ഞദിവസം അഡ്വ. പി. രാജീവ് മുഖേന നല്‍കിയ അപേക്ഷയില്‍ അദ്ദേഹം നേരിട്ട് ഹാജരാകണമെന്ന് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് പി.ടി. പ്രകാശന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെത്തിയ അദ്ദേഹം രാവിലെ എട്ടിന് ഗസ്റ്റ് ഹൗസില്‍ അഭിഭാഷകനുമായി കാണും. 11 മണിയോടെ കോടതിയില്‍ ഹാജരാകാനാണ് തീരുമാനം.
വി.എസിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച ഹര്‍ജി നല്‍കിയേക്കും. പൊലീസ് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതുകൂടി ലഭിച്ചശേഷം വാദം നടത്താന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനുമതി ചോദിച്ചേക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ വാദംകേള്‍ക്കലിന് കേസ് മാറ്റിയേക്കും. കെ.എ. റഊഫ് 2011 ജനുവരി 28ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 30ന് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.












Click it and Unblock the Notifications