രാജ്പാല്‍ മീണയെ മാറ്റാനുള്ള തീരുമാനം പിന്‍വലിച്ചു

വ്യാജസിഡി വേട്ട കര്‍ശനമായി മുന്നേറുന്ന അവസരത്തിലായിരുന്നു മീണയെ വിജിലന്‍സ് എസ്പി ആക്കി മാറ്റി സ്ഥലംമാറ്റുന്നതിനുളള ഉത്തരവിറങ്ങിയത്. എട്ടുമാസങ്ങള്‍ക്ക് മുമ്പ് രൂപവത്കരിച്ച ആന്റി പൈറസി സെല്ലിന്റെ ചുമതല ആറുമാസം മുമ്പാണ് മീണ ഏറ്റെടുത്തത്.
ആറുമാസത്തിനിടെ രണ്ടുലക്ഷത്തോളം സി.ഡികളാണ് രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാജ സി.ഡി. റെയ്ഡ് ശക്തമായതോടെ ശരാശരി നിലവാരമുള്ള സിനിമകള്‍പോലും തിയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചിരുന്നു.
തിയേറ്റര്‍ വഴി സിനിമകള്‍ റെക്കോര്‍ഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത് തടഞ്ഞായിരുന്നു മീണയുടെ സംഘം വ്യാജ സി.ഡി. നിര്‍മ്മാണത്തിന് തടയിട്ടത്. ഇപ്പോള്‍ ഒറിജിനല്‍ ഡിവിഡികളുടെ വ്യാജന്‍ പ്രചരിയ്ക്കുന്നതിനെതിരെയും ശക്തമായ നടപടികളാണ് ആന്റി പൈറസി സെല്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മീണയുടെ നേതൃത്വത്തില്‍ നടന്ന വ്യാജ സിഡി വേട്ടയെ തുടര്‍ന്നാണ് മീണയെ സ്ഥലം മാറ്റുന്നതെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യത്തിലിടപെട്ടത്.












Click it and Unblock the Notifications