ഷെട്ടാര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയാകും

നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗം ആവസാനിച്ച സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ നേതൃത്വത്തിലായിരുന്നു യോഗം. മുഖ്യമന്ത്രി മാറുന്നതിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കൂടി കര്‍ണ്ണാടകയ്‌ക്കുണ്ടാകും.
യെഡിയൂരപ്പയുടെ ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്നും, അഴിമതി ആരോപണം നേരിടുന്ന ഷെട്ടാറെ മുഖ്യമന്ത്രിയാക്കരുത് എന്നും അദ്വാനി വാദിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് സമാവായം ഉണ്ടായതായാണ് സൂചന.
ഷെട്ടെറെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് യെഡിയൂരപ്പ അനുകൂലികളായ എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കിയതാണ് കര്‍ണ്ണാടകയില്‍ ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴി വെച്ചത്.
സ്ഥാനം ഒഴിയുന്ന സദാനന്ദ ഗൗഡയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷാനാക്കാനും സാധ്യതയുണ്ട്. നിലവിലെ അധ്യക്ഷന്‍ ഈശ്വരപ്പയെ ഉപമുഖ്യമന്ത്രിയാക്കും. ഞായറാഴ്‌ച ചേരുന്ന ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിക്ക് അംഗീകാരം നല്‍കും.












Click it and Unblock the Notifications