കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസിനെ പുറത്താക്കിയതിന് പിന്നില്‍ ഇന്ദിര

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പ് അവഗണിച്ചുള്ള ഇന്ദിരഗാന്ധിയുടെ വാശിയാണ് രാജ്യത്തെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമെന്നു മുതിര്‍ന്ന മാധ്യമപത്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. അക്കാലത്ത് ദില്ലിയില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കു സാക്ഷിയായിരുന്ന നയ്യാര്‍, ഉടന്‍ പ്രകാശനം ചെയ്യുന്ന തന്റെ ആത്മകഥ ബിയോണ്‍ ദ് ലൈന്‍സിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കോണ്‍ഗ്രസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണര്‍ ആക്കിയതിന്റെ അണിയറക്കഥകളും നയ്യാര്‍ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നു. പട്ടം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം നടത്തിയ നീക്കങ്ങളും ആത്മകഥയില്‍ വിശദീകരിക്കുന്നു.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് ഭരണകൂടമായ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയതു കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിരയാണ്. നെഹ്‌റുവിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇത്.

കോണ്‍ഗ്രസ് പിന്തുണയിലാണ് പട്ടം മുഖ്യമന്ത്രിയായത്. പട്ടവുമായി യോജിച്ചു പോകാന്‍ കോണ്‍ഗ്രസിനു സാധിക്കാത്ത സാഹചര്യത്തില്‍ നെഹ്‌റുവിന്റെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി കേരളത്തിലെത്തി. തുടര്‍ന്നു പട്ടത്തെ ഗവര്‍ണറാക്കി പ്രശ്‌നം പരിഹരിച്ചെന്നും ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നയ്യാര്‍ വ്യക്തമാക്കി.

ദേശീയവും അന്തര്‍ദ്ദേശീയവുമായ പല വിഷയങ്ങളും ഉള്‍പ്പെടുന്ന നയ്യാറിന്റെ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. 1987ല്‍ തന്നെ പാകിസ്താന്റെ പക്കല്‍ അണുബോംബ് ഉണ്ടായിരുന്നുവെന്നതാണ് ആ വെളിപ്പെടുത്തലുകളിലൊന്ന്.

English summary
Kuldip Nayar’s autobiography, Beyond The Lines spills many political secrets in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X