കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസ് സിബിഐ അന്വേഷിക്കണം: റൗഫ്

  • By Ajith Babu
Google Oneindia Malayalam News

KA Rauf
കോഴിക്കോട്: മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെഎ റൗഫ്. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സി.ബി.ഐയ്ക്ക് വിടണമെന്ന് റൗഫ് ആവശ്യപ്പെട്ടു. കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന തന്റെ മുന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണറിപ്പോര്‍ട്ടില്‍ ജഡ്ജിമാര്‍ക്കു പണം നല്‍കിയെന്നു കത്തെിയിട്ടിലെ്‌ളങ്കിലും താന്‍ പറഞ്ഞതു സത്യമാണെന്നു തെളിയിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെ നുണപരിശോധന പോലുള്ള ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. താനും പരിശോധനയ്ക്ക് തയ്യാറാണ്.

എഡിജിപി വിത്സണ്‍ എം.പോളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം ശരിയായ രീതിയിലായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ തിരുത്തലുകള്‍ വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി ജെയിസണ്‍ ഏബ്രഹാം അഴിമതിക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വാലാട്ടിയായ ഡിജിപിയുടെ ഇടപെടല്‍ ഇതില്‍ നടന്നിട്ടുണ്ടെന്നും റൗഫ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുന്‍പ് കോഴിക്കോട് ഐ.ജിയായിരിക്കേ ഇന്നത്തെ ഡിജിപി, സെക്‌സ് കേസുകള്‍ ഒരു ഹോളിഡേ ആഘോഷമായി മാത്രമേ കാണാനാവൂ എന്നും അതിനു പിന്നിലുള്ള സാന്പത്തിക ഇടപാടുകള്‍ ബൊഫോഴ്‌സ് ഇടപാടിനെക്കാള്‍ ഭീകരമാണെന്നും അതു പുറത്തുകൊണ്ടുവരാന്‍ സഹായിക്കണമെന്നും തങ്ങളോട് ആവശ്യപ്പെട്ടിരിന്നു.

കേസിലെ ഇരകള്‍ക്ക് പണം നല്‍കിയെന്ന കാര്യം ഉറപ്പാണ്. അത് 40 മുതല്‍ 50 ലക്ഷം വരെയല്ല. ഒരു കോടി രൂപയാണ്. ഈ തുകയുടെ സ്രോതസ് അന്വേഷിച്ചാല്‍ സത്യം വെളിപ്പെടും. കുഞ്ഞാലിക്കുട്ടി തന്റെ വ്യവസായ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുകയാണെന്നും റൗഫ് ആരോപിച്ചു.

English summary
K.A.Rauf Saturday alleged that Kerala Director General of Police Jacob Punnoose was behind the inquiry report on Ice Cream parlour sex racket case that favours industries minister P.K. Kunhalikkutty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X