കൊല്ലം: രണ്ട് വാഹനാപകടങ്ങളിലായി കൊല്ലത്ത് മൂന്ന് പേര്‍ മരിച്ചു. ബസ് ബൈക്കിലിടിച്ച് അഞ്ചല്‍ സ്വദേശി ജുനൈദും മറ്റൊരുപകടത്തില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ കൊല്ലം ചിന്നക്കട സ്വദേശി രാജേഷും (28), യാത്രക്കാരി കോട്ടയ്‌ക്കകം സ്വദേശി അംബികയും (55) ആണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെ 8.30നായിരുന്നു ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടു ജീവനുകള്‍ പൊലിഞ്ഞത്. ഓട്ടോ ഡ്രൈവര്‍ രാജേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യാത്രക്കാരിയായിരുന്ന അംബിക ജില്ലാ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്.
അമിത വേഗതയില്‍ വന്ന കാറാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടേയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.