കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ പുലിയെ പിടികൂടി

  • By Ajith Babu
Google Oneindia Malayalam News

കോന്നി: പത്തനംതിട്ട കോന്നിക്ക് സമീപം നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തിയ പുലിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. ഐരവണ്‍ പി.എസ്.ബി.എസ്.എം സ്‌കൂളിന് സമീപം കൃഷ്ണവിലാസത്തില്‍ അജിയുടെ പുരയിടത്തിലാണ് ശനിയാഴ്ച രാവിലെ പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിക്കായി തെരച്ചില്‍ തുടങ്ങി.

പുലിയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ പുലി തെരച്ചില്‍ നടത്തുന്നവര്‍ക്ക് നേരെ ചാടി. ഇതേത്തുടര്‍ന്ന് പുലിക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലി ആക്രമിച്ചും തിക്കിലും തിരക്കിലും പെട്ടും നാട്ടുകാരില്‍ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ പുലിയുടെ ആക്രമണത്തില്‍ മനോരമ ന്യൂസ് ക്യാമറാമാന്‍ അജി പുഷ്‌കറിനു പരുക്കേറ്റു. അജിയുടെ ഷര്‍ട്ടും വലിച്ചു കീറിയിട്ടുണ്ട്. ഐരവണ്‍ സ്വദേശികളായ ഷംസുദ്ദീന്‍, രാജേഷ് എന്നിവര്‍ക്കു ഗുരുതര പരുക്കാണ്. കയ്യില്‍ മാരകമായ മുറിവാണ് ഇവര്‍ക്ക്. പുലിക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. പുലിയെ പരിശോധനകള്‍ക്കായി കോന്നിയിലെ ആനക്കൊട്ടിലിലേക്ക് കൊണ്ടുപോയി.

ഇതോടൊപ്പം മറ്റൊരു പുലി കൂടിയുണ്ടെന്നു ചിലര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X