ഫേസ്ബുക്കും കാര്‍ബൈഡും വെറുക്കപ്പെട്ട കമ്പനികള്‍

രണ്ടാം സ്ഥാനത്തുള്ളത് ഫേസ്ബുക്കാണ്. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് സ്വകാര്യതകള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ വെറുക്കാന്‍ തുടങ്ങിയത്. സ്വകാര്യവിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പരന്നതോടെ ചിലര്‍ ഫേസ്ബുക്കിനെതിരേ പ്രചാരണം ആരംഭിക്കുകയും ചെയ്തു.
ഗോള്‍ഡ്മാന്‍ സാക്‌സാണ് മൂന്നാം സ്ഥാനത്ത്. നിക്ഷേപകരെ വഞ്ചിച്ചതാണ് ഈ കമ്പനിക്കെതിരേ വിദ്വേഷം ഉയരാന്‍ കാരണം. മൈക്രോസോഫ്റ്റാണ് അടുത്ത കമ്പനി. വിസ്റ്റ എന്ന ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയതാണ് വിന്‍ഡോസിന് തിരിച്ചടിയായത്. പൂര്‍ണമല്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയതോടെ അസംതൃപ്തരായ ഉപഭോക്താക്കളുടെ എണ്ണം കൂടി കൂടി വന്നു.
വാള്‍മാര്‍ട്ടിന്റെ ജനപ്രീതി 2004 മുതല്‍ താഴോട്ടാണ്. വംശീയത, ലൈംഗിക വിവേചനം, കെടുകാര്യസ്ഥത എന്നിവ കമ്പനിക്ക് തിരിച്ചടിയായി. സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ നൈക്ക് തൊട്ടുപിറകിലുണ്ട്. ഉത്പന്നങ്ങളായി നിശ്ചയിക്കുന്ന പരസ്യമോഡലുകളെല്ലാം തന്നെ ലൈംഗിക അപവാദത്തില്‍ വീണത് കമ്പനിയെ വെട്ടിലാക്കി.
നെസ്ലെ കമ്പനി മൂന്നാം കിട രാജ്യങ്ങളില്‍ വിതരണം ചെയ്ത ഉത്പന്നങ്ങളാണ് പ്രശ്‌നമായത്. ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങള്‍ കമ്പനിയെ പല സ്ഥലത്തും നിന്നും കെട്ടുകെട്ടിച്ചു. പരിസ്ഥിതി മലിനീകരണമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പെട്രോളിയം ലിസ്റ്റില്‍ കടന്നുകൂടിയത്. എക്‌സണ്‍, സ്റ്റാര്‍ഡാന്‍ഡ് ഓയില്‍ എന്നിവയാണ് മറ്റു കമ്പനികള്‍.












Click it and Unblock the Notifications