സദാനന്ദ ഗൗഡ രാജിവച്ചു
ദില്ലി: കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി ദേശീയ നേതൃത്വം സ്വീകരിച്ചു. നഗരവികസന മന്ത്രി ജഗദീഷ് ഷെട്ടാര്‍ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി അറിയിച്ചു.
എന്നാല്‍ ഉപമുഖ്യമന്ത്രിമാരുടെ കാര്യവും സദാനന്ദഗൗഡയുടെ പുതിയ ചുമതലയെക്കുറിച്ചും ഗഡ്കരി പ്രതികരിച്ചില്ല. നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കര്‍ണാടകയില്‍ നേതൃമാറ്റം ഉണ്ടാകുന്നത്.
ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കുന്നതപാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് ഡല്‍ഹിയിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ കണ്ടാണ് രാജി സമര്‍പ്പിച്ചത്. ഗൗഡ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെയും കണ്ടിരുന്നു.
അരുണ്‍ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങും ബാംഗ്ലൂരിലെത്തി പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗഡ്കരി പറഞ്ഞു. വിവാദങ്ങളില്‍ കുടുങ്ങി യെദ്യൂരപ്പ രാജിവെച്ചതു മുതല്‍ കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കാണ് പരിഹാരമായത്. നാലുവര്‍ഷത്തിനിടയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ജഗദീഷ് ഷെട്ടാര്‍
സംബന്ധിച്ച മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ശനിയാഴ്ച നടന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. ഞായറാഴ്ച നടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇതിന് അന്തിമാനുമതി നല്‍കി. തിങ്കളാഴ്ച കര്‍ണാടകയില്‍ നടക്കുന്ന പാര്‍ട്ടി നിയമസഭാകക്ഷിയോഗം ഷെട്ടാറിനെ നേതാവായി തിരഞ്ഞെടുക്കും.












Click it and Unblock the Notifications