സിപിഐ പിന്നില്‍ നിന്നും കുത്തില്ല: പന്ന്യന്‍

സിപിഐ സിപിഎമ്മിനെ പിന്നില്‍ നിന്നു കുത്തുന്നു എന്ന പിണറായിയുടെ ആരോപണത്തിനാണ് പന്ന്യന്റെ മറുപടി. പറയാനുള്ളത് മുഖത്ത് നോക്കി പറയും. മുന്നണിയിലും പുറത്തും അത് ചെയ്‌തിട്ടുണ്ട്. ഇനിയും അത് തന്നെയായിരിക്കും സിപിഐയുടെ നിലപാട്. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പിണറായി എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനും കൊലവെറി പ്രസംഗത്തിനും സിപിഐ എതിരാണ് എന്നും കൊലപാതകത്തോട് ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് സിപിഐയുടെ നിലപാട് എന്നും പറഞ്ഞ പന്ന്യന്‍ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ കേരളത്തിന് ദോഷം ചെയ്യും എന്നും അഭിപ്രായപ്പെട്ടു.
അതുപോലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്‌ക്കാന്‍ പാടില്ലായിരുന്നു എന്നും ഇടതുപക്ഷ പാര്‍ട്ടികളുടെ തീരുമാനം നിര്‍ഭാഗ്യകരമായി പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications