കൊച്ചി മെട്രോ:ടോം ജോസ് കമ്മീഷന്‍ ദാഹിയെന്ന് വിഎസ്

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടോം ജോസിനെ പോലെയുള്ളവര്‍ കമ്മീഷന്‍ ദാഹക്കാരാണെന്ന് വി.എസ് ആരോപിച്ചു. കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതലയ്ക്കായി ഡി.എം.ആര്‍.സി. തയ്യാറാക്കിയ ധാരണാപത്രം സര്‍ക്കാര്‍ ഫയലില്‍ കുരുങ്ങിക്കിടക്കുന്നത് അതുകൊണ്ടാണ്.
ഇ. ശ്രീധരനെപ്പോലെയുള്ളവര്‍ സംശുദ്ധിയുള്ളവരാണ്. ഡിഎംആര്‍സി ഉണെ്ടങ്കിലെ പദ്ധതിയോടൊപ്പം നില്‍ക്കൂവെന്ന് ശ്രീധരന്‍ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും വിഎസ് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ടോം ജോസ് ബാംഗ്ലൂരില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാത്തതിനു കാരണം ദുരൂഹമാണെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications