കൊച്ചി മെട്രോ ഡിഎംആര്‍സിയ്ക്ക് തന്നെ

ചെന്നൈ മാതൃകയില്‍ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിക്ക് തന്നെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും കമല്‍നാഥ് പറഞ്ഞു.
മെട്രോയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിയെ ഏല്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേന്ദ്രാനുമതിയായിട്ടുള്ള മെട്രോയുടെ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇപ്പോഴും അതിന് വ്യക്തത വന്നിട്ടില്ല എന്നാണ് വി.എസിന്റെ ആരോപണം.
ഡിഎംആര്‍സിയെ ഏല്പിക്കുക എന്നതായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാട്. ആ രീതിയിലായിരുന്നു പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ പണം ചെലവിട്ടതും. മെട്രോ റെയില്‍ എം.ഡി. ടോം ജോസ് കമ്മീഷന്‍ ദാഹിയാണ്. സര്‍ക്കാര്‍ അറിയാതെ ടോം ജോസ് ബാംഗ്ലൂരില്‍ ചര്‍ച്ച നടത്തിയത് അതിന് തെളിവാണ്. ഇക്കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല.
ഇ ശ്രീധരനെപ്പോലുള്ളവര്‍ സംശുദ്ധരാണ്. അതുകൊണ്ടാണ് ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മാണം നടക്കണമെന്ന് പറയുന്നത്. ടോം ജോസിനെയും ഇ. ശ്രീധരനെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു.












Click it and Unblock the Notifications