ബിജെപിയുടെ ലൗജിഹാദ് പോസ്റ്റര്‍ വിവാദമായി

ഹിന്ദുക്കളെ വിവാഹം കഴിച്ച ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ജീവിതവും ഉദാഹരണമായി എടുത്തു കാണിച്ചിട്ടുണ്ട്. പോസ്റ്റര്‍ വിവാദമായതോടെ ഇത് നീക്കം ചെയ്തു. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രേമത്തില്‍ കുടുക്കി മതം മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഹിന്ദു സഹോദരന്മാര്‍ ഇക്കാര്യം തങ്ങളെ അറിയിക്കണമെന്നും പോസ്റ്ററിലൂടെ അഭ്യര്‍ഥനയുണ്ട്.
സംഘപരിവാര്‍ കുടുംബത്തിലെ ഭൂരിപക്ഷ തീവ്ര സംഘടന ഭഗത് സിങ് ക്രാന്തിവീര്‍ അംഗങ്ങളാണു പോസ്റ്റര്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലൗജിഹാദ് വിരുദ്ധ മുന്നണി എന്ന പേരിലാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലൗ ജിഹാദ് വിവാദം അടിസ്ഥാനരഹിതമാണെന്നു കേരള പൊലീസ് അന്വേഷണത്തിനൊടുവില്‍ കോടതിയെ അറിയിച്ചിരുന്നു.
അണ്ണാ ഹസാരെ സംഘത്തിലെ അംഗവും പ്രമുഖ നിയമജ്ഞനുമായ പ്രശാന്ത് ഭൂഷണെ അക്രമിച്ചവരും ഭഗത് സിങ് ക്രാന്തിവീര്‍ സേനയില്‍പ്പെട്ടവരായിരുന്നു.












Click it and Unblock the Notifications