Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലികയെ മൂത്രം കുടിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍

ശാന്തിനികേതന്‍: ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ദുശീലം നിര്‍ത്തിയ്ക്കാനായി അഞ്ചാം ക്‌ളാസുകാരിയെ കൊണ്ട് സ്വന്തം മൂത്രം കുടിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വഭാരതി സര്‍വകലാശാലയിലെ പഥവന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉമ പുദ്ധറെയാണ് കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

കുട്ടി കിടക്കയില്‍ കിടന്ന് മൂത്രം ഒഴിച്ചതറിഞ്ഞ് രോഷം പൂണ്ട വാര്‍ഡന്‍ കിടക്കവിരി പിഴിഞ്ഞ് മൂത്രം ശേഖരിച്ചശേഷം അത് കുടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഭോല്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ മേധാവി പ്രശാന്ത ചൗധരി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ കമ്മിറ്റിയെ വിശ്വഭാരതി സര്‍വകലാശാല അധികൃതര്‍ നിയോഗിച്ചിരുന്നു.

വാര്‍ഡനെതിരെ ഹോസ്റ്റലിലെ മറ്റു അഞ്ചു കുട്ടികള്‍ കൂടി പരാതി നല്‍കിയതായി കമ്മിറ്റി വ്യക്തമാക്കി. കമ്മിറ്റി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡനെതിരെ കേസെടുത്തത്. എന്നാല്‍ വാര്‍ഡന്‍ കുട്ടിയെ മൂത്രം കുടിപ്പിച്ചില്ലെന്നും മൂത്രം വീണ് നനഞ്ഞ കിടക്കവിരി നക്കിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അര്‍ദ്ധരാത്രിയില്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നല്‍കിയ പരാതിയില്‍ കുട്ടിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പരാതിപെട്ടതിനെത്തുടര്‍ന്ന് ക്ഷുഭിതരായ മാതാപിതാക്കള്‍ ഹോസ്റ്റലിലെ ഫര്‍ണീച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും വാര്‍ഡനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മകളെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+