കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ ലക്ഷ്യം പാളിയ ഭരണാധികാരി: ടൈം

  • By Ajith Babu
Google Oneindia Malayalam News

Time Magazine
ദില്ലി: അഴിമതിയും പണപ്പെരുപ്പവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് അമേരിക്കന്‍ വാരികയായ ടൈം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതീക്ഷയ്‌ക്കൊത്തു യര്‍ന്നില്ലെന്നും ലക്ഷ്യം കൈവരിയ്ക്കുന്നതില്‍ പരാജയപ്പെട്ടുന്നും ടൈം അഭിപ്രായപ്പെട്ടു.

മന്‍മോഹന്റെ മുഖചിത്രവുമായി ഈയാഴ്ച പുറത്തിറങ്ങുന്ന ടൈമിന്റെ ഏഷ്യന്‍ പതിപ്പിലാണ് മന്‍മോഹനും യുപിഎ സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശം.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ ജോലിയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ എന്ന വിലയിരുത്തലാണ് 'നിഴലിലെ ഒരു മനുഷ്യന്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍. 1990കളില്‍ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ചുക്കാന്‍പിടിച്ച മന്‍മോഹന്‍സിങ് ഇപ്പോള്‍ ഇതിന് വിമുഖത കാട്ടുന്നുവെന്നാണ് ടൈമിന്റെ കുറ്റപ്പെടുത്തല്‍.

പരിഷ്‌കരണങ്ങളിലേക്ക് തലയിടാന്‍ മടിച്ചുനില്‍ക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ പിന്നാക്കം കൊണ്ടുപോവുകയാണ്. നിഴലില്‍ നില്‍ക്കുന്ന മനുഷ്യനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിച്ചു. വമ്പിച്ച ധനക്കമ്മിയുണ്ട്. രൂപയുടെ മൂല്യം എന്നത്തേക്കാളും ഇടിഞ്ഞു.

യു.പി.എ സഖ്യം അഴിമതി വിവാദത്തില്‍ വിയര്‍ക്കുന്നു. മികച്ച നിലയില്‍ നിന്നൊരു വീഴ്ചയാണ് മന്‍മോഹന്‍സിങ്ങിന് സംഭവിച്ചത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള 'അനൗദ്യോഗിക അധികാരം പങ്കിടല്‍ കരാര്‍' മന്‍മോഹന്‍സിങ്ങിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിദ്ധീകരണം വിലയിരുത്തുന്നു.

സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകര്‍ക്ക് പ്രതീക്ഷ നഷ്ടമായി. വോട്ടര്‍മാര്‍ക്കും സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ് ടൈം റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മന്ത്രിമാരെ നിയന്ത്രിക്കാന്‍പോലും മന്‍മോഹന്‍സിങ്ങിന് കഴിയുന്നില്ല,. അണ്ണ ഹസാരെ ശക്തമായ ആരോപണമുന്നയിച്ച് രംഗത്തുവന്നതോടെ മന്‍മോഹന്‍സിങ്ങിന്റെ ക്ലീന്‍ ഇമേജിന് കോട്ടംതട്ടി.

ഇതിനിടെ, 'ടൈമി'ന്റെ മന്‍മോഹന്‍ വിമര്‍ശം ബി.ജെ.പി ഏറ്റുപിടിച്ചു. അഴിമതിയും നാഥനില്ലായ്മയും പടര്‍ത്തുകയാണ് മന്‍മോഹന്‍ സര്‍ക്കാറെന്ന് പാര്‍ട്ടി ആരോപിച്ചു. എന്നാല്‍, യു.പി.എ ഭരണം രാഷ്ട്രീയ സ്ഥിരതയും സാമുദായിക സൗഹാര്‍ദവും സഹിഷ്ണുതയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

English summary
The Time Magazine in its latest edition has targeted none other than Prime Minister Manmohan Singh, calling him 'The Underachiever' and flaying him and his government,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X