16കാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ പിന്നാലെ വന്ന അബ്ദുള്‍കലാം എടുത്തു കൊണ്ട് ഓടാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ അബ്ദുള്‍കലാമിനെ പിടികൂടുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
സംഭവ സമയത്ത് അബ്ദുള്‍കലാം മദ്യപിച്ചിരുന്നു. ഇയാളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളിയായ ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ ഒറ്റയ്ക്കായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications