സുധാകരനെതിരെ കേസ് ചാണ്ടിയുടെ മുട്ടുവിറയ്ക്കുമെന്ന്

എം.എം.മണിയുടെ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെതിരെയും പൊലീസ് കേസെടുത്തു. അതേ സ്വഭാവത്തിലുള്ള പ്രസംഗമാണ് കെ.സുധാകരനും നടത്തിയത്. എന്നാല്‍ സുധാകരനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ധൈര്യം കാണിക്കുന്നില്ല.
വിവേചനപരമായ ഈ നിലപാട് അവസാനിപ്പിച്ചേ മതിയാകു. ഇല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും വി.എസ് മുന്നറിയിപ്പ് നല്‍കി.
കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയേയും ഇ.ശ്രീധരനേയും നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും വി എസ് പറഞ്ഞു.












Click it and Unblock the Notifications